ശ്രീനഗര്‍: കശ്മീരിൽ പൊലീസും പ്രതിഷേധക്കാരും തമ്മിലുള്ള ഏറ്റുമുട്ടലിൽ ഇന്ന് ഒരാൾ കൂടി മരിച്ചു. ഇതോടെ സംഘര്‍ഷത്തില്‍ മരിച്ചവരുടെ എണ്ണം 65 ആയി.സംഘര്‍ഷത്തെ തുടര്‍ന്ന് പ്രഖ്യാപിച്ച നിരോധനാജ്ഞ തുടരുകയാണ്.ബുര്‍ഹാൻ വാനിയെ സൈന്യം വധിച്ചതിനെ തുടര്‍ന്നാണ് കശ്മീരില്‍ സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്.
കഴിഞ്ഞ രണ്ട് ദിവസങ്ങളായി നടന്ന ഭീകരാക്രമണങ്ങളിൽ നിരവധി സൈനികര്‍ക്ക് ജീവൻ നഷ്ടമായിരുന്നു. സ്ഥിതിഗതികൾ നിരീക്ഷിക്കാൻ കരസേന മേധാവി ദൽബീർ സിംഗ് ഇന്നലെ കശ്മീരിൽ എത്തിയിരുന്നു. കശ്മീരിലെ സംഘര്‍ഷം അവസാനിപ്പിക്കാൻ കേന്ദ്ര സംസ്ഥാന സർക്കാരുകൾക്ക് ആകുന്നില്ലെന്ന് നാഷണൽ കോണ്‍ഫറന്‍സിന്റെ നേതൃത്വത്തിൽ ചേര്‍ന്ന പ്രതിപക്ഷ പാര്‍ടികളുടെ യോഗം വിലയിരുത്തി.
പ്രശ്നപരിഹാരത്തിനായി രാഷ്ട്രപതി പ്രണാബ് മുഖര്‍ജിയുടെ ഇടപെടൽ ജമ്മുകശ്മീരിലെ പ്രതിപക്ഷ പാര്‍ട്ടികൾ അഭ്യര്‍ത്ഥിച്ചു. ഈ ആവശ്യവുമായി രാഷ്ട്രപതിയെ കാണാനും പ്രതിപക്ഷ പാര്‍ടികൾ തീരുമാനിച്ചു. കശ്മീരിലെ സംഘര്‍ഷങ്ങളെ കുറിച്ച് അന്വേഷിക്കാൻ സുപ്രീംകോടതി ജഡ്ജിയുടേ നേതൃത്വത്തിലുള്ള അന്വേഷണവും പ്രഖ്യാപിക്കണമെന്ന ആവശ്യവും ഉയരുകയാണ്.