പുല്‍വാമ: തെക്കന്‍ കശ്മീരിലെ ഷോപ്പിയാന്‍ ജില്ലയില്‍ പോലീസ് കാവല്‍പ്പുരയ്ക്കുനേരെ ഭീകരര്‍ നടത്തിയ വെടിവെപ്പില്‍ പോലീസുകാരന്‍ മരിച്ചു. മറ്റൊരു പോലീസുകാരനും നാട്ടുകാരനും പരിക്കേറ്റു.ന്യൂനപക്ഷങ്ങള്‍ വസിക്കുന്ന ജംനാഗ്രിയിലെ കാവല്‍പ്പുരയ്ക്കുനേരെ വെള്ളിയാഴ്ച രാത്രി എട്ടരയോടെയാണ് വെടിവെപ്പുണ്ടായത്. പോലീസ് തിരിച്ചുവെടിവെച്ചതോടെ ഭീകരര്‍ കടന്നുകളഞ്ഞു. കോണ്‍സ്റ്റബിള്‍ നസീര്‍ അഹമ്മദാണ് മരിച്ചത്. കോണ്‍സ്റ്റബിള്‍ സഹൂര്‍ അഹമ്മദിനാണ് പരിക്കേറ്റത്. ഇദ്ദേഹത്തെ ശ്രീനഗറിലെ സൈനിക ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.ആക്രമണം നടന്ന സ്ഥലം പോലീസ് കാവലിലാണ്. ഭീകരര്‍ക്കായി തിരച്ചില്‍ നടത്തുകയാണെന്ന് പോലീസ് അറിയിച്ചു.