ശ്രീനഗര്‍: ജമ്മു കശ്മീരില്‍ വീണ്ടും ഭീകരാക്രമണം. കത്വ മാര്‍ക്കറ്റിലുണ്ടായ സ്ഫോടനത്തില്‍ അഞ്ച് പേര്‍ക്ക് പരുക്കേറ്റു. അനന്ത് നാഗില്‍ മന്ത്രിയുടെ വസതിയ്ക്ക് നേരെയും ആക്രമണമുണ്ടായി. പി.ഡി.പി മന്ത്രി അബ്ദുള്‍ റഹ്മാന്‍ വീരിയുടെ വസതിയ്ക്ക് നേരെയാണ് ആക്രമണമുണ്ടായത്. മന്ത്രി സുരക്ഷിതനാണ്. ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു.