കശ്മീരില്‍ രണ്ട് ഭീകരര്‍ പിടിയില്‍

177

ശ്രീനഗര്‍ • പാക്ക് അധിനിവേശ കശ്മീരില്‍നിന്നു ഇന്ത്യയിലേക്ക് നുഴഞ്ഞു കയറാനുള്ള ഭീകരരുടെ ശ്രമം സൈന്യം തകര്‍ത്തു. ഏറ്റുമുട്ടലിനിടെ ഒരു സൈനികന്‍ വീരമൃത്യു വരിക്കുകയും മറ്റൊരു സൈനികന് പരുക്കേല്‍ക്കുകയും ചെയ്തു. നിയന്ത്രണരേഖയ്ക്കു സമീപം താങ്ന്ദര്‍ സെക്ടറിലാണ് സംഭവം.ഒരു സംഘം ഭീകരര്‍ ഈ മേഖലയിലൂടെ നുഴഞ്ഞു കയറാന്‍ ശ്രമിച്ചുവെന്നും തുടര്‍ന്നുള്ള ഏറ്റുമുട്ടലില്‍ ഒരു സൈനികന്‍ വീരമൃത്യുവരിച്ചെന്നും സൈനിക വക്താവ് അറിയിച്ചു. പരുക്കേറ്റ സൈനികനെ ആശുപത്രിയിലേക്ക് മാറ്റി. ഒാപ്പറേഷന്‍ തുടരുകയാണെന്നും സൈനിക കേന്ദ്രങ്ങള്‍ അറിയിച്ചു.അതിനിടെ, ജമ്മു കശ്മീരിലെ ബാരാമുല്ലയില്‍ രണ്ട് ജെയ്ഷെ മുഹമ്മദ് ഭീകരരെ സൈന്യം പിടികൂടി.46 രാഷ്ട്രീയ റൈഫിള്‍സ് സംഘവും സ്പെഷല്‍ ഒാപ്പറേഷന്‍ സംഘവും ചേര്‍ന്ന് നടത്തിയ തിരച്ചിലില്‍ ആണ് ഇവരെ പിടികൂടിയത്. യുബിജിഎല്‍ ഗ്രനേഡുകള്‍, ഗ്രനേഡ് ലോഞ്ചറുകള്‍, എ.കെ. 47 തോക്കുകള്‍, പിസ്റ്റള്‍, ആയുധങ്ങള്‍ എന്നിവ കണ്ടെത്തി.

NO COMMENTS

LEAVE A REPLY