ഇന്ത്യ- പാക് അതിര്‍ത്തിയില്‍ രൂക്ഷമായ ഏറ്റുമുട്ടല്‍

212

ശ്രീനഗര്‍: ജമ്മു കശ്മീരിലെ രാജൗറി മേഖലയില്‍ പാക് സൈന്യം ശക്തമായ വെടിവെയ്പും ഷെല്ലാക്രമണവും നടത്തി. ആക്രമണത്തില്‍ താന്തര്‍ മേഖലയില്‍ ഒരു സൈനികന്‍ വീരമൃത്യു വരിച്ചു. ഇന്ത്യ ശക്തമായി തിരിച്ചടിക്കുന്നതായി അതിര്‍ത്തിരക്ഷാ സേന വൃത്തങ്ങള്‍ അറിയിച്ചു. പാക് സൈന്യത്തിന്റെ ആക്രമണത്തിനിടയില്‍ തീവ്രവാദികളുടെ നുഴഞ്ഞുകയറ്റ ശ്രമവും ഇന്ത്യന്‍ സേന പരാജയപ്പെടുത്തി. വൈകുന്നേരം അഞ്ചുമണിയോടെ ആരംഭിച്ച ആക്രമണം രാത്രി വൈകിയും തുടരുകയാണ്. പാക് സൈന്യം നിയന്ത്രണ രേഖ ലംഘിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. മേഖലയില്‍ നിന്ന് ജനങ്ങളെ ഒഴിപ്പിക്കുകയും 190 കിലോമീറ്റര്‍ പരിധിയില്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശം നല്‍കുകയും ചെയ്തിട്ടുണ്ട്. നുഴഞ്ഞുകയറാന്‍ ശ്രമിച്ച രണ്ട് ജയ്ഷെ മൊഹമ്മദ് തീവ്രവാദികളെ സൈന്യം പിടികൂടി. ഇവരില്‍ നിന്ന് ആയുധശേഖരവും പിടിച്ചെടുത്തു. പാക് സൈനിക കമാന്‍ഡോകളുടെ പിന്തുണയോടെയായിരുന്നു ഷെല്ലാക്രമണത്തിന്റെ മറവില്‍ നുഴഞ്ഞുകയറാന്‍ തീവ്രവാദികള്‍ ശ്രമം നടത്തിയത്. പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ശക്തമായി തിരിച്ചടിക്കാന്‍ ആഭ്യന്തര മന്ത്രാലയം നിര്‍ദ്ദേശം നല്‍കി. ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ് ബി.എസ്.എഫ് ഡയറക് ടര്‍ ജനറലുമായി സംസാരിച്ച്‌ ശക്തമായ തിരിച്ചടിക്ക് നിര്‍ദേശം നല്‍കി. പാക് അധീന കാശ്മീരില്‍ ഇന്ത്യ നടത്തിയ സൈനിക നടപടിക്കു ശേഷം അതിര്‍ത്തിയില്‍ പാകിസ്താന്‍ നിരന്തരം പ്രകോപനം തുടരുകയാണ്. കഴിഞ്ഞ ദിവസവും അിര്‍ത്തിയില്‍ പാക് സേന ബി.എസ്.എഫ് ഔട്ട്പോസ്റ്റുകള്‍ക്കു നേരെ വെടിയുതിര്‍ത്തിരുന്നു.

NO COMMENTS

LEAVE A REPLY