കശ്മീര്‍: കശ്മീരില്‍ സുരക്ഷാസേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരു ഭീകരനെ സുരക്ഷാസേന വധിച്ചു. കശ്മീരിലെ പുല്‍വാമ ജില്ലയിലാണ് ഏറ്റുമുട്ടലുണ്ടായത്. ബെഗുംബാഗ് ഗ്രാമത്തില്‍ തീവ്രവാദികളുടെ സാന്നിദ്ധ്യമുണ്ടെന്ന് വിവരം ലഭിച്ചതിനെത്തുടര്‍ന്ന് സുരക്ഷാസേനയെ വിന്യസിച്ചിരുന്നു. സൈന്യത്തിന് നേരെ ഇവര്‍ വെടിവെയ്പ്പ് നടത്തിയിരുന്നു. തുടര്‍ന്ന് സൈന്യം നടത്തിയ വെടിവെയ്പ്പിലാണ് ഒരു ഭീകരന്‍ കൊല്ലപ്പെട്ടത്. ഇന്ന് രാവിലെ പാക്കിസ്ഥാന്‍ സേന അതിര്‍ത്തിയിലെ ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേരെ വെടിവെയ്പ്പ് നടത്തിയിരുന്നു. മോട്ടോര്‍ ഷെല്ലുകളും, കൈത്തോക്കുകളും ഉപയോഗിച്ചായിരുന്നു ആക്രമണം. ഇതിന് ഇന്ത്യന്‍ സേന കനത്ത തിരിച്ചടി നല്‍കുകയുഹം ചെയ്തിരുന്നു.