തിരുവനന്തപുരം : കസ്തൂരി രംഗന്‍ കരട് വിജ്ഞാപനത്തിന് അംഗീകാരം. മാറ്റങ്ങളോടെയുള്ള കരട് പരിസ്ഥിതി മന്ത്രാലയം അംഗീകരിച്ചു. കേരളം ആവശ്യപ്പെട്ട മാറ്റങ്ങള്‍ അതേപടി ഉള്‍പ്പെടുത്തി തന്നെയാണ് പരിസ്ഥിതി മന്ത്രാലയം അംഗീകരിച്ചിരിക്കുന്നത്. പരിസ്ഥിതി ലോല വില്ലേജുകള്‍ 123 ല്‍ നിന്നും 94 ആയി ചുരുങ്ങും. കേരളത്തില്‍ പുതിയ ക്വാറികള്‍ക്കും ഖനനത്തിനും അനുമതി നല്‍കില്ല.