കടകംപള്ളി സഹകരണബാങ്കിൽ തനിക്ക് കള്ളപ്പണ നിക്ഷേപമുണ്ടെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. അമ്പതിനായിരം രൂപ നിക്ഷേപിക്കാൻ ശേഷിയുള്ളവർ തന്റെ കുടുംബത്തിലില്ല. മലപ്പുറം സഹകരണബാങ്കിൽ നിന്നും സിബിഐ കള്ളപ്പണം പിടിച്ചെടുത്തുവെന്ന പ്രചാരണം തെറ്റാണ്. തന്റെ അസിസ്റ്റന്റ് പിഎ ആരോഗ്യപ്രശ്നം കൊണ്ട് സ്വയം രാജിവെച്ചതാണെന്നും കടകംപള്ളി വിശദീകരിച്ചു.