കഥകളി, പല്ലാവൂർ അപ്പുമാരാർ, കേരളീയ നൃത്തനാട്യ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു

19

കഥകളി, കേരളീയ വാദ്യകല, കേരളീയ നൃത്തനാട്യ കലാരൂപങ്ങൾ എന്നിവയിൽ സമഗ്ര സംഭാവനകൾ നൽകിയ മുതിർന്ന കലാകാരന്മാരെ ആദരിക്കുന്നതിന് സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ സംസ്ഥാന കഥകളി പുരസ്കാരം, പല്ലാവൂർ അപ്പുമാരാർ പുരസ്കാരം, കേരളീയ നൃത്തനാട്യ പുരസ്കാരം എന്നീ പുരസ്കാരങ്ങളുടെ 2021-22 വർഷങ്ങളിലെ ജേതാക്കളെ പ്രഖ്യാപിച്ചു.

2021 : സംസ്ഥാന കഥകളി പുരസ്കാരം – കലാനിലയം രാഘവൻ (കഥകളി), പല്ലാവൂർ അപ്പുമാരാർ പുരസ്കാരം – കാക്കയൂർ അപ്പുക്കുട്ടൻ മാരാർ (ഇടയ്ക്ക), കേരളീയ നൃത്ത-നാട്യ പുരസ്കാരം – കലാമണ്ഡലം കെ.പി. ചന്ദ്രിക (മോഹിനിയാട്ടം).

2022 : സംസ്ഥാന കഥകളി പുരസ്കാരം – കലാമണ്ഡലം രാംമോഹൻ (ചുട്ടി), പല്ലാവൂർ അപ്പുമാരാർ പുരസ്കാരം – പുലാപ്പറ്റ ബാലകൃഷ്ണൻ (മദ്ദളം), കേരളീയ നൃത്ത-നാട്യ പുരസ്കാരം – അരവിന്ദ പിഷാരടി (കൃഷ്ണനാട്ടം).

ഒരു ലക്ഷം രൂപയും കീർത്തി പത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരങ്ങൾ.

NO COMMENTS

LEAVE A REPLY