മഹാത്മാ അയ്യൻകാളിയുടെ ജീവചരിത്രം സിനിമ യാകുന്ന കതിരവൻ എന്ന ചിത്രത്തിന്റെ ആദ്യഘട്ട പ്രവർത്തനങ്ങൾ പൂർത്തിയായതായും ജനുവരിയിൽ ചിത്രീകരണം തുടങ്ങുമെന്നും സംവിധായകൻ അരുൺ രാജ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
സൂപ്പർതാരം നായകനാകുന്ന കതിരവനിൽ വമ്പൻ താരനിരതന്നെയുണ്ട്. ജഗത മ്പി കൃഷ്ണ നിർമിക്കുന്ന ചിത്രം താര പ്രൊഡക്ഷൻസാണ് തിയറ്ററിൽ എത്തി ക്കുന്നത്. കഥ തിരക്കഥ സംഭാഷണം പ്രദീപ് കെ താമരക്കുളമാണ്.