കാട്ടാക്കട മാതാ കോളേജ് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

11

തിരുവനന്തപുരം : കാട്ടാക്കട ചൂണ്ടുപലകയിൽ സ്ഥിതി ചെയ്യുന്ന മാതാ കോളേജിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. മദർ തെരേസ ഫൗണ്ടേഷൻ ഓഫ് ഇന്ത്യയുടെ കീഴിൽ പ്രവർത്തിക്കുന്ന മാതാ കോളേജ് ഓഫ് മെഡിക്കൽ ടെക്നോളജിയും, നെടുമങ്ങാട് ഇന്ത്യൻ മെഡിക്കൽ അസോസിയേഷനും നെയ്യാർ മെഡിസിറ്റിയും സഹകരിച്ചാണ് ക്യാമ്പ് സംഘടിപ്പിച്ചത്. .സമൂഹത്തിനു വേണ്ടി ഇത്തരം പ്രവർത്തന മേഖലകളിൽ വളരെ സജീവമാണ് മാതാ കോളേജിലെ അധ്യാപകരും വിദ്യാർഥികളും .

മദർ തെരേസ ഫൗണ്ടേഷൻ ഓഫ് ഇന്ത്യ ട്രസ്റ്റ് പ്രസിഡൻറ് & മാത കോളേജ് ചെയർ പേഴ്സൺ ജിജി ജോസഫ്, അഡ്വക്കേറ്റ് റിത്തിക്ക് ജി ഹരി, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ, പ്രിൻസിപ്പൽ, ഐ എം എ പ്രസിഡൻറ് ഡോക്ടർ ഹേമ ഫ്രാൻസിസ്, നെയ്യാർ മെഡിസിറ്റി റെപ്രെസെന്ററ്റീവ് ഡോക്ടർ പ്രിൻസി, എന്നിവർ ഉദ്ഘാടന കർമ്മം നിർവഹിച്ചു, മാതാ കോളേജിലെ മുഴുവൻ അധ്യാപകരും വിദ്യാർഥികളും ഈ രക്തദാന ചടങ്ങിൽ പങ്കെടുത്തു.

NO COMMENTS

LEAVE A REPLY