ബെംഗളൂരു: കാവേരി നദീജല വിഷയത്തില്‍ സുപ്രീം കോടതി ഉത്തരവ് തള്ളി കര്‍ണാടകം.
തമിഴ്നാടിന് 6000 ക്യൂസെക് വെളളം നല്‍കണമെന്ന സുപ്രീംകോടതി വിധി നടപ്പിലാക്കില്ലെന്ന് കര്‍ണാടകം വ്യക്തമാക്കി. വെള്ളം നല്‍കേണ്ടെന്ന സര്‍വ കക്ഷി യോഗ തീരുമാനത്തിന് മന്ത്രിസഭ അംഗീകാരം നല്‍കി.
വെള്ളം നല്‍കേണ്ടെന്ന് കര്‍ണാടക തീരുമാനിച്ചതായും വെള്ളിയാഴ്ച 11 മണിക്ക് നിയമസഭ വിളിച്ച് ചേര്‍ക്കാന്‍ ഗവര്‍ണറോട് അഭ്യര്‍ഥിക്കാന്‍ തീരുമാനിച്ചതായും മന്ത്രിസഭാ യോഗത്തിന് ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചു.തമിഴ്നാടിന് 6000 ക്യൂസെക് വെളളം നല്‍കണമെന്ന് കഴിഞ്ഞ ദിവസമാണ് സുപ്രീം കോടതി കര്‍ണാടകത്തോട് നിര്‍ദേശിച്ചത്.തമിഴ്നാടിന് ഇനി വെള്ളം വിട്ടുകൊടുക്കേണ്ടതില്ല എന്നാണ് എല്ലാ കക്ഷികളുടെയും തീരുമാനം. തങ്ങളുടെ ലോക്സഭാ രാജ്യസഭാ അംഗങ്ങളെ രാജിവെപ്പിച്ച് കോടതി വിധിയോടുള്ള പ്രതിഷേധം രേഖപ്പെടുത്താന്‍ എല്ലാ കക്ഷികളും ചര്‍ച്ചകള്‍ ആരംഭിച്ചിട്ടുണ്ട്.കര്‍ണാടകയിലെ അണക്കെട്ടുകളില്‍ ആവശ്യത്തിന് വെള്ളമില്ലാത്തതും വരള്‍ച്ചാ ഭീഷണി നിലനില്‍ക്കുന്നതിനാലും വെള്ളം വിട്ടുകൊടുക്കാനാകില്ല എന്നാണ് കര്‍ണാടകത്തിന്റെ നിലപാട്. അതേസമയം സുപ്രീംകോടതി ഉത്തരവ് കര്‍ണാടകം ലംഘിച്ചാല്‍ അപൂര്‍വ്വമായൊരു പ്രതിസന്ധിക്കാണ് അത് കാരണമാകുക. രാജ്യത്ത് ആദ്യമായാകും ഒരു മുഖ്യമന്ത്രി ഉന്നത നീതിപീഠത്തിന്റെ ഉത്തരവ് ലംഘിക്കുന്നത്.