ബംഗളുരു: കാവേരിയില്‍ നിന്ന് തമിഴ്‌നാടിന് വെള്ളം വിട്ടുനല്‍കുന്ന കാര്യം നാളെ കേന്ദ്രസര്‍ക്കാര്‍ വിളിച്ചു ചേര്‍ത്ത യോഗത്തിന് ശേഷം തീരുമാനിക്കുമെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചു. വെള്ളം വിട്ടുനല്‍കരുതെന്ന് ബി ജെ പിയും ജനതാദളും സര്‍വ്വകക്ഷിയോഗത്തില്‍ ആവശ്യപ്പെട്ടു.സുപ്രീം കോടതിയുടെ നിര്‍ദ്ദേശപ്രകാരം കാവേരി നദീജലതര്‍ക്കം ചര്‍ച്ച ചെയ്യാന്‍ നാളെ പതിനൊന്ന് മണിക്ക് ജലവിഭവ മന്ത്രി ഉമാഭാരതി കര്‍ണാടക തമിഴ്‌നാട് മുഖ്യമന്ത്രിമാരുടെ യോഗം ദില്ലിയില്‍ വിളിച്ചിട്ടുണ്ട്. സുപ്രീം കോടതിയുടെ ഉത്തരവ് അനുസരിച്ച് ആറായിരം ക്യുസക്‌സ് വെള്ളം വിട്ടുനല്‍കുന്ന കാര്യത്തില്‍ ഈ യോഗത്തിന് ശേഷം തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചു.സംസ്ഥാനം നേരിടുന്ന വരള്‍ച്ച സംബന്ധിച്ചും നിയമസഭയുടെ പ്രമേയത്തെ കുറിച്ചും ചര്‍ച്ചയില്‍ കേന്ദ്രസര്‍ക്കാരിനെ അറിയിക്കുമെന്ന് മന്ത്രിസഭയോഗത്തിന് ശേഷം സിദ്ധരാമയ്യ വ്യക്തമാക്കി. രാവിലെ മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സര്‍വ്വകക്ഷിയോഗത്തില്‍ വെള്ളം വിട്ടുനല്‍കുന്നതിനെ ബി ജെ പിയും ജനതാദളും എതിര്‍ത്തു.