ബെംഗളൂരു/ചെന്നൈ • കാവേരി പ്രശ്നത്തില്‍ സുപ്രീം കോടതിയുടെ പ്രതികൂല വിധിക്കെതിരെ കര്‍ണാടകയില്‍ പ്രതിഷേധം ആളിക്കത്തി. ഹഗനപള്ളിയില്‍ പൊലീസ് വെടിവയ്പില്‍ ഒരാള്‍ മരിച്ചു. രണ്ടുപേര്‍ക്ക് പരുക്കേറ്റു. പൊലീസ് വാഹനം പ്രതിഷേധക്കാര്‍ കത്തിക്കാന്‍ ശ്രമിച്ചതിനെത്തുടര്‍ന്നാണ് വെടിയുതിര്‍ത്തത്. കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ മൈസൂരിലെ വീടിനുനേരെ കല്ലേറുണ്ടായി.അതിനിടെ സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തില്‍ ബെംഗളൂരുവില്‍ നിരോധനാജ്ഞ പുറപ്പെടുവിച്ചു. ഈദ്ഗാഹ് മൈതാനങ്ങളെ നിരോധനാജ്ഞയില്‍ നിന്നൊഴിവാക്കി. മൈസൂരു, മണ്ഡ്യ ജില്ലകളിലും അക്രമം നിയന്ത്രണാതീതമായി; ഒട്ടേറെ സ്ഥലങ്ങളില്‍ പൊലീസ് ലാത്തിച്ചാര്‍ജ് നടത്തി.
ഇരുനൂറോളം പേരെ അറസ്റ്റ് ചെയ്തു.