അമ്മ വേഷങ്ങളിൽ ശ്രദ്ധേയയായ നടിയായിരുന്നു കവിയൂർ പൊന്നമ്മ

24

കവിയൂർ പൊന്നമ്മ അമ്മ വേഷങ്ങളിൽ ശ്രദ്ധേയയായ മലയാള ചലച്ചിത്ര നടി. 12 വർഷം ശാസ്ത്രീയ സംഗീതം പഠിച്ച പാട്ടുകാരി യായിട്ടാണ് കലാജിവിതം ആരംഭിച്ചത്. കച്ചേരികൾ അവതരിപ്പിച്ചിരുന്ന അവർ പിന്നീട് നാടകങ്ങളിൽ പാടുകയും അഭിനയിക്കുകയും അങ്ങനെ സിനിമയിൽ എത്തുകയായിരുന്നു. ചെറുപ്രായത്തിൽതന്നെ മുതിർന്ന നടൻമാരുടെ അമ്മയായി അഭിനയിച്ചു.

സത്യൻ, മധു, പ്രേംനസീർ തുടങ്ങി സോമൻ, സുകുമാരൻ, മമ്മുട്ടി, മോഹൻലാൽ, പ്രിഥ്വിരാജ് എന്നിങ്ങനെ പല തലമുറകളിലെ നടൻമാരുടെ അമ്മവേഷം അണിഞ്ഞു . ആയിരത്തോളം സിനിമകളിൽ അഭിനയിച്ചു.

NO COMMENTS

LEAVE A REPLY