പൊന്നമ്മയ്ക്ക് വലിയ പാട്ടുകാരിയാകണമെന്നായിരുന്നു ആഗ്രഹം ; ആരാധനാപാത്രം എം.എസ്. സുബ്ബലക്ഷ്മി

16

പേരെടുത്ത പാട്ടുകാരിയാകണമെന്ന് വലിയ ആഗ്രഹമായിരുന്നു. എം.എസ്. സുബ്ബലക്ഷ്മിയാണ് ആരാധനാപാത്രം. സുബ്ബലക്ഷ്‌മിയെ അനുകരിച്ചാണ് നെറ്റിയിൽ വലിയ പൊട്ടും കല്ലുവച്ച മുക്കുത്തിയും ശീലമാക്കിയത്. സിനിമയിലും പാടിയിട്ടുണ്ട്. തീർഥയാത്ര എന്ന ചിത്രത്തിൽ അംബികേ ജഗദംബികേ എന്ന പാട്ട്

സംഗീതപ്രേമിയും ഗായകനുമായ പിതാവിനോടൊപ്പം തീരെ ചെറിയപ്രായത്തിൽതന്നെ സംഗീത കച്ചേരികൾ കേൾക്കാൻ പോകുമായിരുന്നു. അഞ്ചാം വയസിൽ ഹാർമോണിയം സ്വന്തമാക്കി. എൽ.പി.ആർ വർമയാണ് സംഗീതഗുരു. കണ്ണമംഗലം പ്രഭാകരപിള്ള, വെച്ചൂർ ഹരിഹരയ്യർ തുടങ്ങിയവരും സംഗീതം അഭ്യസിപ്പിച്ചു.

സ്‌കൂൾ അധ്യാപകരിൽനിന്നും പാട്ടുകാരിയായ പൊന്നമ്മയെക്കുറിച്ച് അറിഞ്ഞ ദേവരാജൻ മാഷ് നാടകസമിതിയിൽ പാടണമെന്ന് ആവശ്യപ്പെട്ട് പൊന്നമ്മയുടെ വീട്ടിലെത്തി. പതിനൊന്നാം വയസിൽ അരങ്ങേറി. തോപ്പിൽ ഭാസിയുടെ മൂലധനത്തിലാണ് ആദ്യമായി പാടിയത് .

അക്കാലത്തെ പ്രശസ്‌ത ഗായിക കവിയൂർ രേവമ്മയുടെ പിൻഗാമിയായി മാറട്ടെ എന്ന ആശംസയോടെ അരങ്ങേറ്റ ചടങ്ങിലെ മുഖ്യാതിഥി ആയിരുന്ന നാട്ടുപ്രമുഖൻ പ്രവർത്യാരാണ് പൊന്നമ്മയ്ക്ക് കവിയൂർ പൊന്നമ്മ എന്ന പേര് നൽകിയത്

NO COMMENTS

LEAVE A REPLY