സോഷ്യല്‍ മീഡിയ വഴി അപകീര്‍ത്തിപ്പെടുത്തിയെന്നാരോപിച്ച് നടി കാവ്യ മാധവന്‍ നല്‍കിയ പരാതിയില്‍ പോലീസ് കേസെടുത്തു. കളമശ്ശേരി സി ഐ എസ്. ജയകൃഷ്ണനെ അന്വേഷണ ചുമതല ഏല്‍പ്പിച്ചതായി റേഞ്ച് ഐജി എസ് ശ്രീജിത്ത് അറിയിച്ചു.
കാവ്യയുടെതന്നെ ഓണ്‍ലൈന്‍ വ്യാപാര സംഘടനയായ ലക്ഷ്യയുടെ ഫേസ്ബുക്ക് പേജിലൂടെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലുള്ള കമന്റുകളും പോസ്റ്റുകളും പ്രചരിപ്പിച്ചു എന്നതാണ് കേസ്.