കൊച്ചി: ദിലീപിന്റെ ആലുവയിലെ ‘പത്മസരോവരം വീട്ടിൽ വച്ച് നടിയെ ആക്രമിച്ച കേസിൽ കാവ്യാ മാധവനെ ക്രൈംബ്രാഞ്ച് സംഘം നാലര മണിക്കൂറോളം ചോദ്യം ചെയ്തു .ഇതോടെ കാവ്യാ മാധവനെ ചോദ്യംചെയ്യുന്ന നടപടി പൂർത്തിയായി. നടിയെ ആക്ര മിച്ച കേസിലെ സാക്ഷിയാണ് കാവ്യാ മാധവൻ. ഈ കേസുമായി ബന്ധപ്പെട്ട് നേരത്തെ കാവ്യയുടെ മൊഴി രേഖപ്പെടു ത്തിയിരുന്നു എന്നാൽ കേസിൽ തുടരന്വേഷണം ആരംഭിച്ചതോടെയാണ് കാവ്യക്കെതിരേ ചില ശബ്ദരേഖകളും ഫോൺ സംഭാഷണ ങ്ങളും കണ്ടെടുത്തത്.
കേസിന്റെ തുടരന്വേഷണവുമായും ദിലീപ് പ്രതിയായ വധഗൂഢാലോചനാ കേസുമായും ബന്ധപ്പെട്ടാണ് കാവ്യാ മാധവനെ തിങ്കളാഴ്ച ചോദ്യംചെയ്തത്. കാവ്യ ചോദ്യംചെയ്യലുമായി സഹകരിച്ചോ ഇല്ലയോ എന്നകാര്യം ഉദ്യോഗസ്ഥർ ഇതുവരെയും വ്യക്തമാക്കിയിട്ടില്ല. കാവ്യയുടെ മൊഴി പരിശോധിച്ച ശേഷം അന്വേഷണസംഘം തുടർനടപടികളിലേക്ക് കടക്കും.
ദിലീപിന്റെ സഹോദരി ഭർത്താവ് സുരാജ് അടക്കം കാവ്യയെക്കുറിച്ച് പരാമർശിക്കുന്ന ശബ്ദരേഖകളാണ് അന്വേഷണസംഘം കണ്ടെടു ത്തിരുന്നത്. ഇതോടെ കാവ്യാ മാധവനെ ചോദ്യംചെയ്യാൻ ക്രൈംബ്രാഞ്ച് തീരുമാനമെടുക്കുകയായിരുന്നു. ഉച്ചയ്ക്ക് 12 മണിയോടെ ആരംഭിച്ച ചോദ്യംചെയ്യൽ വൈകിട്ട് 4.40-ഓടെയാണ് ക്രൈംബ്രാഞ്ച് സംഘം വീട്ടിൽനിന്ന് മടങ്ങിയത്.