ആലപ്പുഴ• കായംകുളത്ത് സിപിഐയുടെ പൊലീസ് സ്റ്റേഷന്‍ മാര്‍ച്ചില്‍ നേരിയ സംഘര്‍ഷവും ലയാത്തിച്ചാര്‍ജും. സിപിഐ പ്രവര്‍ത്തകനായ ഷിജിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ മുഴുവന്‍ പ്രതികളെയും അറസ്റ്റു ചെയ്യണമെന്ന് ആവശ്യപ്പെട്ട് കായംകുളം മണ്ഡലം കമ്മിറ്റി നടത്തിയ മാര്‍ച്ചിനു നേര്‍ക്കാണു ലാത്തിച്ചാര്‍ജ് നടന്നത്. രാവിലെ 11 മണിയോടെ ആരംഭിച്ച മാര്‍ച്ച് തടയാന്‍ മാര്‍ക്കറ്റ് ജംഗ്ഷനു സമീപം ബാരിക്കേഡ് സ്ഥാപിച്ചിരുന്നു. ഇതു തകര്‍ത്ത് സ്റ്റേഷനു മുന്നിലേക്കു പ്രവര്‍ത്തകര്‍ നീങ്ങിയതോടെയാണ് ലാത്തിച്ചാര്‍ജ് ഉണ്ടായത്.ലാത്തിച്ചാര്‍ജില്‍ ഒന്‍പതു സിപിഐ പ്രവര്‍ത്തകര്‍ക്കു പരുക്കേറ്റു. കൗണ്‍സിലര്‍ ജലീല്‍ പെരുമ്ബളത്ത്, എഐവൈഎഫ് ജില്ലാ വൈസ് പ്രസിഡന്റ് ഉണ്ണി ജെ.വാര്യത്ത്, ലത്തീഫ്, ഉമ്മര്‍കുഞ്ഞ്, പൂക്കുഞ്ഞ്, നാസര്‍, അസീം, നാദിര്‍ഷാ, ബാബു എന്നിവര്‍ക്കാണു പരുക്കേറ്റത്.ഇതേത്തുടര്‍ന്നു പ്രവര്‍ത്തകര്‍ സ്റ്റേഷനു മുന്നിലെ റോഡ് ഉപരോധിച്ചു. സംഭവത്തില്‍ സിപിഐ ജില്ലാ സെക്രട്ടറി ടി.ജെ.ആഞ്ചലോസ് അടക്കമുളളവര്‍ക്കെതിരെ പൊലീസ് കേസെടുക്കും. കായംകുളം, അധോലോകം പോലെ ക്രിമിനലുകളുടെ കേന്ദ്രമായി മാറിയെന്നു മാര്‍ച്ച് ഉദ്ഘാടനം ചെയ്തു കൊണ്ട് ജില്ലാ സെക്രട്ടറി ടി.ജെ.ആഞ്ചലോസ് പറഞ്ഞു, ഗുണ്ടാ, കഞ്ചാവ് മാഫിയകളെ സംരക്ഷിക്കുന്ന നിലപാടാണു നഗരസഭാ ചെയര്‍മാന്‍ അടക്കമുളള സിപിഎം നേതാക്കള്‍ എടുക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു, ഇതിനെതിരെ യോജിക്കാവുന്ന കക്ഷികളുമായൊക്കെ യോജിക്കുമെന്ന് ആഞ്ചലോസ് പറഞ്ഞു.