ബാലാവകാശ സംരക്ഷണ പ്രവർത്തനങ്ങൾ പഠിക്കാൻ കസാഖിസ്ഥാൻ സംഘം

111

തിരുവനന്തപുരം : കേരളത്തിലെ ബാലാവകാശ സംരക്ഷണ പ്രവർത്തനങ്ങൾ പഠിക്കാൻ കസാഖിസ്ഥാനിൽ നിന്നെത്തിയ സംഘവുമായി സംസ്ഥാന ബാലാവകാശ കമ്മീഷൻ ജൂലൈ 3 നു കൂടിക്കാഴ്ച്ച നടത്തും. ചെർമാൻ പി.സുരേഷിന്റെ നേതൃത്വത്തിൽ കമ്മീഷൻ അംഗങ്ങൾ കസാഖിൽ നിന്നുളള ഏഴംഗ ഔദ്യോഗിക സംഘവുമായി തിരുവനന്തപുരം സൗത്ത്പാർക്കിലാണ് ചർച്ച നടത്തുന്നത്.

യൂനിസെഫിന്റെ ഇന്ത്യയിലെ പ്രതിനിധികൾ പങ്കെടുക്കും. ബാലാവകാശ സംരക്ഷണത്തിനു സ്വീകരിച്ച നടപടികളുടെ സംവിധാനങ്ങളും പരസ്പരം മനസ്സിലാക്കുന്നതിനും ഇവ മെച്ചപ്പെടുത്തുന്നതിനും ചർച്ച സഹായകമാകുമെന്ന് ചെയർമാൻ അറിയിച്ചു.

NO COMMENTS