കെ.ബി.ഗണേഷ്കുമാർ എംഎൽഎയുടെ വീടിന് നേരെ ആക്രമണം.

171

കൊല്ലം: കെ.ബി.ഗണേഷ്കുമാർ എംഎൽഎയുടെ വീടിന് നേരെ ആക്രമണം. പത്തനാപുരം മഞ്ചള്ളൂരിലുള്ള വീടിന് നേരെയാണ് പുലർച്ചയോടെ ആക്രമണമുണ്ടായത്. വീടിന്‍റെ ജനൽ ചില്ലുകൾ തകർന്നിട്ടുണ്ട്.

രാത്രി 12 വരെ എംഎൽഎ വീട്ടിലുണ്ടായിരുന്നു. പിന്നീടാണ് ആക്രമണമുണ്ടായിരിക്കുന്നത്. രാവിലെ പാചകക്കാരൻ വന്നപ്പോഴാണ് ജനലിന്‍റെ ചില്ലുകൾ തകർന്നിരിക്കുന്നത് ശ്രദ്ധയിൽപെട്ടത്. തുടർന്ന് പോലീസിൽ പരാതി നൽകി. പത്തനാപുരം പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.

NO COMMENTS