വിമത നീക്കം പൊളിച്ച് കെ.സി ; തെലുങ്കാനയില്‍ കോണ്‍ഗ്രസ് ഒറ്റക്കെട്ട്

14

ദേശീയ രാഷ്ട്രീയത്തിന്‍റെ ഗതിവിഗതി നിര്‍ണ്ണയിക്കുന്നതും കോണ്‍ഗ്രസിന് വിജയ സാധ്യതയുള്ള സംസ്ഥാനങ്ങളില്‍ ഒന്നായ തെലുങ്കാന കോണ്‍ഗ്രസിലെ വിമത നീക്കത്തിന് തടയിട്ട് എഐസിസി. പുറത്ത് വന്ന സര്‍വ്വെ ഫലങ്ങള്‍ കോണ്‍ഗ്രസിന്‍റെ പ്രതീക്ഷ വാനോളം ഉയര്‍ത്തുന്നതാണെങ്കിലും നേതാക്കള്‍ക്കിടയിലെ അനെെക്യം കല്ലുകടിയായി. സീറ്റ് ലഭിക്കാത്തതിനെ തുടര്‍ന്ന് പുകഞ്ഞ അപസ്വരങ്ങളെ തുടക്കത്തില്‍ തന്നെ തണുപ്പിക്കാനായത് നേട്ടമായി കോണ്‍ഗ്രസ് നേതൃത്വം വിലയിരുത്തുന്നു.

സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപനത്തിന് പിന്നാലെയാണ് സ്ഥാനാര്‍ത്ഥിത്വ മോഹികള്‍ക്കിടയില്‍ അസ്വാരസ്യങ്ങള്‍ ഉരുണ്ടുകൂടിയത്. കോണ്‍ഗ്രസ് അധികാരം നേടുമെന്ന സൂചന ശക്തമായതോടെയാണ് വിമിത നീക്കം കോണ്‍ഗ്രസില്‍ ഉടലെടുത്തത്. അപസ്വരങ്ങള്‍ മുളയിലെ നുള്ളിയെറിഞ്ഞ് വിജയത്തിന് അനുകൂല മണ്ണൊരുക്കുക എന്ന ദൗത്യം ഏറ്റെടുത്ത എ ഐസിസി നേതൃത്വം കെ.ചന്ദ്രശേഖര റാവിന്‍റെയും ബിആര്‍എസിന്‍റെയും തേരോട്ടം തെലുങ്കാനയില്‍ അട്ടിമറിച്ച് കോണ്‍ഗ്രസ് സര്‍ക്കാര്‍ രൂപീകരിക്കാനുള്ള പ്രയാണത്തിന് എല്ലാവരും ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്ന കര്‍ശന നിര്‍ദ്ദേശമാണ് സംസ്ഥാന നേതൃത്വത്തിന് നല്‍കിയത്.

തെലുങ്കാനയിലെ അനുകൂല സാഹചര്യം പ്രതികൂലമാകാതിരിക്കാന്‍ നേതാക്കളുടെ ഐക്യം സാധ്യമാകണമെന്ന കണക്കുകൂട്ടലിലാണ് എ ഐസിസി നേതൃത്വം.സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് ശേഷം നേതാക്കള്‍ ഇടയില്‍ അകല്‍ച്ചവര്‍ധിച്ചതിനാല്‍ സംസ്ഥാനതലത്തിലത് സാധ്യമല്ലെന്ന വിലയിരുത്തിയതിനാലാണ് ഹെെക്കമാന്‍ഡ് തന്നെ തെലുങ്കാനയില്‍ നേതാക്കള്‍ക്കിയിലെ അഭിപ്രായ വ്യത്യാസം പരിഹരിക്കാന്‍ മുന്നിട്ടിറങ്ങിയത്.മണ്ഡലങ്ങളില്‍ വോട്ടര്‍മാര്‍ക്കിടയിലും പ്രവര്‍ത്തകര്‍ക്കിടയിലും സ്വാധീനമുള്ള പതിനഞ്ചോളം നേതാക്കളാണ് വിമത സ്വരം ഉയര്‍ത്തുന്നത്. അതുകൊണ്ട് അവരുടെ പ്രതിഷേധത്തെ ഗൗരവത്തോടെയാണ് പാര്‍ട്ടി ദേശീയ നേതൃത്വം കാണുന്നത്.

തെലുങ്കാന പിസിസി നേതൃത്വത്തിനും സംസ്ഥാനത്തിന്‍റെ ചുമതലയുള്ള എഐസിസി നേതൃത്വത്തിനും വിമതരെ അനുനയിപ്പിക്കാന്‍ കഴിയാതെ വന്നതോടെ ഹെെദരബാദിലെത്താന്‍ കെ.സി.വേണുഗോപാലിനോട് എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന ഖാര്‍ഗെ നിര്‍ദ്ദേശിച്ചു.പ്രതിഷേധം ഉയര്‍ത്തിയ വിമതനേതാക്കളുമായി സംസാരിച്ച് അനുരഞ്ജനത്തിലൂടെ അവരെ അനുനയിപ്പിച്ച് പരിഹാരം കാണാന്‍ ഡല്‍ഹിയില്‍ നിന്നും ഹെെദരബാദിലെത്തിയ കെ.സി.വേണുഗോപാല്‍ കഴിഞ്ഞ ദിവസം കലാപക്കൊടി ഉയര്‍ത്തിയവരുമായി കൂടിക്കാഴ്ച നടത്തി.

എം.എൽ.എ.യും പി.സി.സി. വർക്കിംഗ് പ്രസിഡൻറുമായ ടി. ജഗ്ഗ റെഡ്ഡി, ജി. ചിന്ന റെഡ്ഡി, വിജയ് ബായ്, മുൻ കേന്ദ്രമന്ത്രി ബൽറാം നായിക്, ബെല്ലയ്യ നായിക്, ശിവസേന റെഡ്ഡിഎന്‍.എസ്.യു.ഐ സംസ്ഥാന പ്രസിഡന്‍റ് വെങ്കട്ട് ബൽമൂർ,ഹുസ്നാബാദ് ,നുതി ശ്രീകാന്ത്,എൻ. പ്രീതം,ഗാലി അനിൽ കുമാർ,ആഞ്ജനേയ ഗൗഡ്, ചല്ലാ നരസിംഹ റെഡ്ഡി,പാരിജാത നരസിംഹ റെഡ്ഡി,ശ്രീരാമുലു നായിക്, ആമർ ജാവേദ്,സഞ്ജീവ റെഡ്ഡി,നരേഷ് ജാദവ് എന്നിവരുമായാണ് അദ്ദേഹം ആശയവിനിമയം നടത്തിയത്.

കെ.സി.വേണുഗോപാലിന്‍റെ നേതൃത്വത്തില്‍ രാത്രിയേറെ വെെകി അവസാനിച്ച മാരത്തോണ്‍ ചര്‍ച്ചകള്‍ക്ക് ശേഷം ഭിന്ന സ്വരം ഉയര്‍ത്തിയ വിമത നേതാക്കളെ പിന്തിരിപ്പിച്ച് സംഘര്‍ഷത്തിന് അയവ് വരുത്താന്‍ കഴിഞ്ഞതിന്‍റെ ആശ്വാത്തിലാണ് കോണ്‍ഗ്രസ്. ദേശീയതലത്തില്‍ കോണ്‍ഗ്രസിന്‍റെ തിരിച്ചുവരവ് നടത്തുന്നതില്‍ തെലുങ്കാനയിലെ വിജയത്തിന് വലിയ പ്രസക്തിയുണ്ടെന്ന് നേതാക്കളെ അറിയിച്ച വേണുഗോപാല്‍ സംസ്ഥാനത്ത് കോണ്‍ഗ്രസ് സര്‍ക്കാര്‍ രൂപീകരിക്കുമ്പോള്‍ എല്ലാവരെയും പരിഗണിക്കുമെന്ന ഉറപ്പും നല്‍കി.

കോണ്‍ഗ്രിന്‍റെ വിജയസാധ്യതയ്ക്ക് മങ്ങലേല്‍പ്പിക്കുകയും പാര്‍ട്ടി അച്ചടക്കം ലംഘിക്കുകയും ചെയ്യുന്നവര്‍ക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്ന മുന്നറിയിപ്പും നേതാക്കളുമായുള്ള കൂടിക്കാഴ്ചയില്‍ വേണുഗോപാല്‍ പങ്കുവെച്ചു. കെ.സി.വേണുഗോപാലുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം വിമത നീക്കം ഉപേക്ഷിച്ച നേതാക്കള്‍ കോണ്‍ഗ്രസ് സ്ഥാനര്‍ത്ഥികളുടെ വിജയത്തിനായി ഒറ്റക്കെട്ടായി പരിശ്രമിക്കുമെന്നും അറിയിച്ചു.

തെലങ്കാനയിലെ ജനങ്ങള്‍ക്ക് ക്ഷേമ വാഗ്ദാനങ്ങള്‍ പ്രഖ്യാപിച്ചാണ് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് പോരാട്ടത്തിന് കച്ചമുറുക്കിയി റങ്ങുന്നത്. 119 അംഗ നിയമസഭയില്‍ കേവല ഭൂരിപക്ഷത്തിന് 60 സീറ്റുകള്‍ വേണമെന്നിരിക്കെ കോണ്‍ഗ്രസിന് ഭൂരിപക്ഷമായ 60 സീറ്റുകള്‍ തികയ്ക്കുമെന്നാണ് പുറത്ത് വന്ന സര്‍വ്വെ ഫലങ്ങള്‍ നല്‍കുന്ന സൂചന. ഭരണകക്ഷിയായ ബിആര്‍എസിന് അത്ര ശുഭസൂചകമല്ല ഇത്തവണത്തെ നിയമസഭ തിരഞ്ഞെടുപ്പ്.

NO COMMENTS

LEAVE A REPLY