ന്യൂഡല്‍ഹി: ഇന്ത്യയുടെ സമ്പത്ത് വ്യവസ്ഥയെ ഉയര്‍ത്തുന്നതിനാവണം ശ്രദ്ധ നല്‍കേണ്ടതെന്നും യുവാക്കളുമായി കളിക്കാന്‍ നില്‍ക്കരുതെന്നും തൊഴിലില്ല വേതനം കുറയുന്നുവെന്നും ഡല്‍ഹിയില്‍ വിദ്യാര്‍ഥി പ്രതിഷേധങ്ങള്‍ക്കെതിരായ പോലീസ് അടിച്ചമര്‍ത്തലില്‍ ബിജെപി അനുഭാവിയുമായ ചേതന്‍ ഭഗത് പ്രതിഷേധിച്ചു. മറ്റു പ്രശ്നങ്ങളില്‍നിന്നു ശ്രദ്ധ തിരിച്ചുവിടാനാണ് ഇപ്പോഴത്തെ ശ്രമങ്ങളെന്നും ഇനിയും യുവാക്കളുടെ ക്ഷമ പരീക്ഷിക്കരുതെന്നും ചേതന്‍ ആവശ്യപ്പെടുന്നു.
തുടര്‍ച്ചയായി ഇന്റര്‍നെറ്റ് തടസപ്പെടുത്തുന്നതു വ്യവസായങ്ങള്‍ക്കു സമ്പത്ത് വ്യവസ്ഥയ്ക്കും ഭൂഷണമല്ല. മറ്റു ലോകരാജ്യങ്ങള്‍ക്കു മുന്പില് ഇന്ത്യയെക്കുറിച്ചു മോശം അഭിപ്രായം സൃഷ്ടിക്കാന്‍ ഇതു കാരണമാകും. പൗരത്വ ഭേദഗതി നിയമം കൂടുതല്‍ പഠനങ്ങളും ചര്‍ച്ചകളും ആവശ്യമുള്ളതാണ്. രാജ്യത്തെ സാമൂഹിക അന്തരീക്ഷം തകര്‍ക്കുന്നതു സമ്പത്ത് വ്യവസ്ഥയ്ക്കു ഗുണകരമല്ല.
സമ്പത്ത് വ്യവസ്ഥ തകരുകയാണ്. തൊഴില്‍ നഷ്ടപ്പെടുന്നു. ഇന്റര്‍നെറ്റ് നിരോധിക്കുന്നു. പോലീസ് ലൈബ്രറികള്‍ക്കുള്ളില്‍ പോലും കടക്കുന്നു. യുവജനങ്ങള്‍ക്കു ക്ഷമയുണ്ടാകും, പക്ഷേ അതിന്റെ പരിധി പരീക്ഷിക്കരുത്. എല്ലാവരും സാഹോദര്യത്തില്‍ ജീവിക്കുന്ന, മെച്ചപ്പെട്ട സന്പദ്വ്യവസ്ഥയുള്ള ഒരു രാജ്യമാണു തന്റെ താത്പര്യം. അതാണ് തന്റെ സ്വപ്നം. താന്‍ ആരുടെയും പക്ഷത്തല്ല. താന്‍ രാജ്യത്തിന്റെ പക്ഷത്താണെന്നും ചേതന്‍ ഭഗത് പറഞ്ഞു.
പേര് എന്തു തന്നെയാണെങ്കിലും ഇന്ത്യയിലെ സര്‍വകലാശാലകളെ മുസ്ലിം, ഹിന്ദു എന്നിങ്ങനെ വേര്‍തിരിക്കാന്‍ കഴിയില്ല. അവയെല്ലാം ഇന്ത്യന്‍ സര്‍വകലാശാലകളാണ്. അവ സംരക്ഷിക്കപ്പെടേണ്ടതുണ്ട്. നോട്ട് നിരോധനം, ജിഎസ്ടി, ആര്‍ട്ടിക്കിള്‍ 370, പൗരത്വ ദേഭഗതി നിയമം എന്നിവയൊക്കെ വന്‍ പ്രതിഷേധം വിളിച്ചുവരുത്തിയവയാണ്. എല്ലാത്തിനും യേസ് പറയുന്ന ഉദ്യോഗസ്ഥരുടെ നിരയാണു പ്രശ്നം. ശരിയായ ചോദ്യങ്ങളും സംശയങ്ങളും ഉയര്‍ത്തുന്നതില്‍ ഭയക്കേണ്ടതില്ല. തീരുമാനങ്ങള്‍ സ്വീകരിക്കുന്ന രീതിയില്‍ മാറ്റം വരേണ്ടതുണ്ടെന്നും ചേതന്‍ ഭഗത് ചൂണ്ടിക്കാട്ടി.