കീരിക്കാടൻ ജോസ്‌ അന്തരിച്ചു

46

തിരുവനന്തപുരം :കീരിക്കാടൻ ജോസ്‌ എന്ന പ്രശസ്‌ത നടൻ മോഹൻരാജ്‌ അന്തരിച്ചു. കിരീടം സിനിമയിലെ കീരിക്കാടൻ ജോസ്‌ എന്ന കഥാപാത്രമായിരിക്കും മോഹൻരാജ്‌ എന്ന കഥാപാത്രത്തെ ഓർക്കുമ്പോൾ മലയാളികളുടെ മുന്നിലേക്ക്‌ ആദ്യം ഓടിയെത്തുക. എൻഫോഴ്സ്മെന്റ് അസിസ്റ്റന്റ് കമ്മീഷണറായിരുന്നു മോഹൻരാജ്. ശാരീരിക അവശതകളെ തുടർന്ന്‌ ഏറെ നാളെയായി വിശ്രമ ത്തിലായിരുന്നു. കഠിനംകുളത്തെ വീട്ടിൽ വച്ചായിരുന്നു അന്ത്യം. വെള്ളിയാഴ്‌ചയാണ്‌ സംസ്‌ക്കാരം.

300ലേറെ ചിത്രങ്ങളിൽ വേഷമിട്ട താരം നിരവധി വില്ലൻ വേഷങ്ങൾ അവിസ്‌മരണീയമാക്കി യിട്ടുണ്ട്‌. കിരീടം, ചെങ്കോൽ, നര സിംഹം എന്നിവയാണ്‌ പ്രധാന ചിത്രങ്ങൾ. 1988 ൽ കെ മധു സംവിധാനം ചെയ്ത്‌ മോഹൻലാൽ പ്രധാന വേഷത്തിലെത്തിയ മൂന്നാംമുറയിലൂടെയാണ്‌ മോഹൻരാജ്‌ സിനിമയിൽ അരങ്ങേറ്റം കുറിച്ചത്‌. അതിന് ശേഷമാണ് താരം കിരീടത്തിലേ ക്കത്തുന്നത്. തന്റെ രണ്ടാമത്തെ സിനിമയിലൂടെ തന്നെ മോഹൻരാജ് പ്രേക്ഷകർക്ക് സുപരിചിതനാവുകയായിരുന്നു. 

2022ൽ പുറത്തിറങ്ങിയ റോഷാക്ക്‌ ആണ്‌ അവസാന ചിത്രം. റോഷാക്കിൽ വിശ്വനാഥൻ എന്ന കഥാപാത്രത്തെയാണ്‌ മോഹൻരാജ്‌ അവതരിപ്പിച്ചത്‌. മലയാളത്തിനു പുറമേ തെലുങ്ക്, തമിഴ് ചിത്രങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്‌.

NO COMMENTS

LEAVE A REPLY