ന്യൂഡല്‍ഹി: ബിജെപിയില്‍ നിന്ന് പുറത്താക്കിയ എംപിയും മുന്‍ ക്രിക്കറ്റ് താരവുമായ കീര്‍ത്തി ആസാദ് കോണ്‍ഗ്രസിനൊപ്പം ചേര്‍ന്നു. എഐസിസി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഹാരമണിയിച്ച് കീര്‍ത്തിയെ സ്വീകരിച്ചു.
രണ്ട് ദശാബ്ദക്കാലം ബിജെപിയുടെ ഭാഗമായിരുന്ന കീര്‍ത്തി ആസാദ് ബീഹാറിലെ ധര്‍ഭംഗ മണ്ഡലത്തില്‍ നിന്ന് മൂന്ന് തവണയാണ് ലോക്സഭയിലെത്തിയത്.കീര്‍ത്തി തന്നെയാണ് ഇത് സംബന്ധിച്ച വിവരം ട്വിറ്ററിലൂടെ പങ്കുവച്ചത്.
കഴിഞ്ഞ ആഴ്ച തന്നെ കോണ്‍ഗ്രസില്‍ ഔദ്യോഗികമായി ചേരുമെന്ന് അറിയിച്ചിരുന്നെങ്കിലും പുല്‍വാമ ആക്രമണത്തെത്തുടര്‍ന്ന് ഇത് നീളുകയായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്നാരോപിച്ചാണ് ആസാദിനെ ബിജെപിയില്‍ നിന്ന് പുറത്താക്കിയത്.