ന്യൂഡൽഹി; ഇത്ര തിടുക്കത്തിൽ അറസ്‌റ്റ് ചെയ്യേണ്ട അടിയന്തര ആവശ്യമെന്തായിരുന്നെന്ന് കേജ്‌രിവാളിൻ്റെ അഭിഭാഷകൻ അഭി ഷേക് മനു സിങ്‌വി ചോദിച്ചു . പണമൊഴുകിയ വഴി കണ്ടെത്താനാണ് അറസ്‌റ്റ് ചെയ്‌തതെന്ന വാദം അംഗീകരിക്കാനാകില്ലെന്നും ഒരു പാർട്ടിയുടെ മുൻനിര നേതാക്കളെ അറസ്‌റ്റ് ചെയ്യുന്നത് ആദ്യമായാണെന്നും കേസിൽ മുൻവിധി ഉണ്ടായിരുന്നുവെന്ന് വ്യക്‌ത മാക്കുന്ന നടപടികളാണിതുവരെ ഉണ്ടായിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.
2022ലാണ് കേസ് റജിസ്‌റ്റർ ചെയ്‌തതെന്ന് കേജ്‌രിവാളിനു വേണ്ടി ഹാജരായ വിക്രം ചൗധരി പറഞ്ഞു പ്രോസിക്യൂഷൻ നടപടികളിൽ ഒന്നിലും കേജ്‌രിവാളിനെ കുറ്റക്കാരനെന്ന വിശേഷണം ഉണ്ടായിട്ടില്ല 2023 ഒക്ടോബറിൽ മാത്രമാണ് കേജ്‌രിവാളിനു ആദ്യ സമൻസ് ലഭിച്ചതെന്നും പറഞ്ഞു.
വ്യക്‌തിയെന്ന നിലയിൽ മാത്രമാണ് കേജ്‌രി വാളിനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചതെന്നാണ് ഡൽഹി ഹൈക്കോടതിയിൽ ഇഡി പറഞ്ഞത്. ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായാണ് അധികാരത്തിലിരിക്കുന്ന ഒരു മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.