കെൽട്രോണിൽ ഹ്രസ്വകാല കോഴ്സുകൾക്കായുള്ള അപേക്ഷ ക്ഷണിച്ചു

15

പൊതുമേഖലാ സ്ഥാപനമായ കെൽട്രോൺ ബി.ടെക്ക് / എം.സി.എ / ബി.സി.എ / ബി.എസ്.സി / ബി.കോം / ബി.എ / ഡിപ്ലോമ കഴിഞ്ഞവരിൽ നിന്നും തൊഴിൽ സാധ്യതയുള്ള വിവിധ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

എംബഡഡ് സിസ്റ്റം ഡിസൈൻ, വെബ് ആപ്ലിക്കേഷൻ ഡെവലപ്മെന്റ്, ഐ.ടി.ഇ.എസ് ആന്റ് ബി.പി.ഒ., സോഫ്റ്റ്‌വെയർ ടെസ്റ്റിംഗ്, ഇലക്ട്രോണിക്സ് ടെക്നീഷ്യൻ, ഹാർഡ്‌വെയർ ആൻഡ് നെറ്റ്‌വർക്കിംഗ്‌ എന്നീ കോഴ്സുകളിലേക്കാണ് പ്രവേശനം. 2 മാസം മുതൽ 6 മാസം വരെ ദൈർഘ്യമുള്ള കോഴ്സുകളാണിവ.

കൂടുതൽ വിവരങ്ങൾക്ക് കെൽട്രോൺ നോളജ് സെന്റർ, സിറിയൻ ചർച്ച് റോഡ്, സ്പെൻസർ ജംഗ്ഷൻ, തിരുവനന്തപുരം – 1 എന്ന വിലാസത്തിലോ 7356789991 / 7306000415 എന്നീ ഫോൺ നമ്പറിലോ ബന്ധപ്പെടുക.

NO COMMENTS

LEAVE A REPLY