കൊച്ചി : ഹൈക്കോടതി നടപടിക്രമങ്ങളില്‍ അതൃപ്തി പ്രകടിപ്പിച്ച് ജസ്റ്റിസ് കെമാല്‍ പാഷ. ലാവലിന്‍കേസ് തന്റെ ബെഞ്ചില്‍നിന്ന് മാറ്റിയതില്‍ അസ്വാഭാവികത തോന്നുന്നില്ലെന്നും എന്നാല്‍ അവധിക്കാലത്തിന് മുമ്പ് പരിഗണനാ വിഷയം മാറ്റിയത് അനുചിതമാണെന്നും അദ്ദേഹം വ്യക്തമാക്കി. ഹൈക്കോടതി ചീഫ് ജസ്റ്റിസാണ് ഇതിന് ഉത്തരവാദിയെന്നും ബാഹ്യയിടപെടല്‍ സംശയിക്കുന്നവരെ തെറ്റുപറയാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. കര്‍ദ്ദിനാളിനെതിരായി കേസെടുക്കണമെന്ന വിധി ന്യായത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.