ശബരിമല സത്രീ പ്രവേശനം ; സുപ്രീംകോടതി വിധിയ്ക്കെതിരെ നടക്കുന്ന സമരങ്ങള്‍ കോടതിയലക്ഷ്യമാണെന്ന് ജസ്റ്റിസ് കെമാല്‍ പാഷ

164

കോട്ടയം : ശബരിമലയില്‍ സത്രീ പ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധിയ്ക്കെതിരെ നടക്കുന്ന സമരങ്ങള്‍ കോടതിയലക്ഷ്യമാണെന്ന് ജസ്റ്റിസ് കെമാല്‍ പാഷ. റിവ്യൂഹർജി നൽകുന്നത് കൊണ്ട് ഒരു പ്രയോജനവും ഉണ്ടാകില്ല. വിധി മറികടന്ന് ഓർഡിനൻസ് ഇറക്കാൻ ആകില്ല. ഓർഡിനൻസ് ഇറക്കിയാൽ അത് ഭരണഘടനാലംഘനമായി മാറും. സുപ്രീംകോടതിയുടെ വിധിയിൽ തെറ്റില്ലെന്നും കെമാല്‍ പാഷ പറഞ്ഞു.

രാഷ്ട്രീയ പാർട്ടികൾ വോട്ടു ലക്ഷ്യമിട്ടു ജനത്തെ വിധിയുടെ പേരിൽ തെറ്റിദ്ധരിപ്പിക്കുകയാണ്. പറയേണ്ടതു കോടതിയിൽ പറയാതെ ഇപ്പോൾ ജനത്തിന്റെ കണ്ണിൽ പൊടിയിടാനാണ് ഇക്കൂട്ടരുടെ ശ്രമം. ശബരിമല വിഷയം കോടതിക്കു മുന്നിൽ എത്താതിരിക്കാനായിരുന്നു ശ്രദ്ധിക്കേണ്ടിയിരുന്നത്. കോടതിയിലെത്തിയതിനാൽ നീതിയുക്തമായ തീരുമാനമുണ്ടായി. വിശ്വാസികളായ സ്ത്രീകൾക്കു ശബരിമലയ്ക്കു പോകണോ വേണ്ടയോ എന്നു തീരുമാനിക്കാം. തെരുവിലേക്ക് ഈ പ്രശ്നത്തെ വലിച്ചിഴയ്ക്കേണ്ട കാര്യമില്ലായിരുന്നു. വിവരക്കേടാണ് ഇതിന്റെ പേരിൽ പലരും വിളിച്ചു പറയുന്നതെന്നും കെമാല്‍ പാഷ കൂട്ടിച്ചേര്‍ത്തു.

NO COMMENTS