നയ്റോബി • കെനിയയില്‍ വധശിക്ഷ വിധിക്കപ്പെട്ട 2747 പേര്‍ക്കു പ്രസിഡന്റ് ഉഹുരു കെനിയാറ്റ ഇളവു നല്‍കി. അവര്‍ ഇനി ജീവപര്യന്തം തടവനുഭവിച്ചാല്‍ മതി. 92 സ്ത്രീകളും ഇവരില്‍ ഉള്‍പ്പെടുന്നു. ദീര്‍ഘകാലമായി തടവിലുള്ള 102 പേര്‍ക്കു മാപ്പുനല്‍കി.
1987നു ശേഷം കെനിയയില്‍ വധശിക്ഷ നടപ്പാക്കിയിട്ടില്ല. വധശിക്ഷയില്ലാത്ത രാഷ്ട്രങ്ങളുടെ സമൂഹത്തിലേക്കു കിഴക്കനാഫ്രിക്കന്‍ രാജ്യമായ കെനിയ കൂടുതല്‍ അടുത്തെന്ന് ആംനെസ്റ്റി ഇന്റര്‍നാഷണല്‍ മേഖലാ ഡയറക്ടര്‍ മുതോനി വാന്യെകി അഭിപ്രായപ്പെട്ടു. കോളനിഭരണത്തിന്റെ അവശിഷ്ടമാണു വധശിക്ഷയെന്ന പക്ഷക്കാരാണു പല ആഫ്രിക്കന്‍ രാജ്യങ്ങളും.