കെനിയയില്‍ പ്രതിപക്ഷ പ്രതിഷേധത്തിനിടെ 24 പേര്‍ കൊല്ലപ്പെട്ടു

157

നെയ്റോബി: കെനിയയിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഉഹ്റു കെനിയാത്തയുടെ വിജയത്തില്‍ കൃത്രിമത്വം ആരോപിച്ച്‌ പ്രതിപക്ഷ പ്രതിഷേധം രൂക്ഷമായി. പ്രതിഷേധത്തിനിടെ 24 പേര്‍ കൊല്ലപ്പെട്ടു. തിരഞ്ഞെടുപ്പില്‍ കൃത്രിമത്വം നടന്നുവെന്നാരോപിച്ച്‌ കെനിയാത്തയോട് പരാജയപ്പെട്ട റയ്ല ഒഡിങ്ക രംഗത്തെത്തിയതോടെയാണ് പ്രതിപക്ഷ പ്രതിഷേധം ശക്തമായത്. പലയിടങ്ങളിലും പ്രതിഷേധക്കാരും പോലീസുകാരും ഏറ്റുമുട്ടി. പോലീസ് വെടിവെപ്പിലാണ് ഏറെപേരും കൊല്ലപ്പെട്ടത്. 93 പേര്‍ക്ക് പരുക്കേറ്റു. മരിച്ചവരില്‍ ഒമ്ബു വയസുകാരിയും ഉള്‍പ്പെടുന്നതായി കെനിയന്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ അറിയിച്ചു. ചൊവ്വാഴ്ച നടന്ന തിരഞ്ഞെടുപ്പില്‍ 54.3 ശതമാനം വോട്ടുകള്‍ നേടിയാണ് ഉഹ്റു കെനിയാത്ത വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്. റൈല ഒഡിങ്ക 44.7 ശതമാനം വോട്ടുകള്‍ നേടി. 2007ല്‍ തിരഞ്ഞെടുപ്പിനെത്തുടര്‍ന്നു പൊട്ടിപ്പുറപ്പെട്ട ലഹളയില്‍ ആയിരത്തോളം പേര്‍ കൊല്ലപ്പെട്ടിരുന്നു.

NO COMMENTS