പാറ്റൂര്‍ ഭൂമിയിടപാട്‌ കേസ് ഹൈക്കോടതി റദ്ദാക്കി

334

കൊച്ചി : പാറ്റൂർ കേസിൽ എഫ്ഐആറും വിജിലൻസ് അന്വേഷണവും ഹൈക്കോടതി റദ്ദാക്കി. മുന്‍ ചീഫ് സെക്രട്ടറി ഭരത്ഭൂഷണ്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി വിധി.
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉള്‍പ്പെടെയുള്ള പ്രതികള്‍ക്കെതിരെ വിജിലന്‍സ്, ക്രിമിനല്‍ ഗൂഢാലോചന കുറ്റം ചുമത്തി നല്‍കിയ എഫ്.ഐ.ആര്‍ ഹൈക്കോടതി റദ്ദാക്കിയത് കൂടാതെ വിജിലന്‍സ് അന്വേഷണവും ഹൈക്കോടതി റദ്ദാക്കിയിട്ടുണ്ട്. ഫ്‌ളാറ്റ് കമ്പനിക്ക് വേണ്ടി മുന്‍ സര്‍ക്കാരിന്റെ കാലത്തെ റവന്യൂ വകുപ്പ് ഫയല്‍ പൂഴ്ത്തിയെന്നും, കമ്പനിക്ക് വേണ്ടി ഒത്താശ ചെയ്തുവെന്നുമാണ് കേസ്. കേസില്‍ നാലാം പ്രതിയായിരുന്നു ഉമ്മന്‍ചാണ്ടി.

NO COMMENTS