നിയമസഭയില്‍ പ്രതിപക്ഷ പ്രതിഷേധം

237

തിരുവനന്തപുരം: വിവാദങ്ങളില്‍ സര്‍ക്കാര്‍ കടുത്ത സമ്മര്‍ദ്ദം നേരിടുന്നതിനിടെ നിയമസഭയുടെ സമ്പൂര്‍ണ്ണ ബജറ്റ് സമ്മേളനം തുടങ്ങി. പ്രതിപക്ഷ ബഹളത്തോടെയാണ് സമ്മേളനത്തിന് തുടക്കമായത്. മന്ത്രി എം എം മണിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം പ്ലക്കാര്‍ഡുകളും ബാനറുകളുമായാണ് സഭയിലെത്തിയത്. ചോദ്യോത്തരവേള തടസപ്പെടുത്താന്‍ പ്രതിപക്ഷം ശ്രമിച്ചു. ചോദ്യോത്തരവേള നിര്‍ത്തി വയ്ക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. വിവാദപരമ്പരകളില്‍ മുങ്ങിയ സര്‍ക്കാര്‍, ആക്രമിക്കാന്‍ ഒരുപാട് വിഷയങ്ങളുമായി പ്രതിപക്ഷം. ഇനി പോരാട്ടം സഭക്കുള്ളില്‍. സെന്‍കുമാര്‍ കേസില്‍ ഏറ്റ കനത്ത തിരിച്ചടിയില്‍ മുഖ്യമന്ത്രിയെ തന്നെ പ്രതിപക്ഷം ലക്ഷ്യമിടും. കഴിഞ്ഞ സഭാ സമ്മേളനത്തില്‍ നിരവധി തവണ പിണറായി സെന്‍കുമാറിനെ തള്ളിപ്പറഞ്ഞിരുന്നു. ഭരണപക്ഷ നിരയില്‍ ശശീന്ദ്രന്റെയും തോമസ് ചാണ്ടിയുടേയും കസേരകള്‍ പരസ്പരം മാറി. പ്രതിപക്ഷത്തിന്റെ മുന്‍ നിരയിലുള്ള പികെ കുഞ്ഞാലിക്കുട്ടി 27ന് എംഎല്‍എ സ്ഥാനം രാജിവെക്കും. തുടര്‍ന്ന് കുഞ്ഞാലിക്കുട്ടിയുടെ സീറ്റില്‍ എംകെ മുനീര്‍. 32 ദിവസമാണ് സമ്മേളന കാലാവധി.

NO COMMENTS

LEAVE A REPLY