കേരള നിയമസഭാദിനാചരണം 27ന്

9

കേരള നിയമസഭാദിനാചരണം 27ന് നടക്കും. രാവിലെ 10 മണിക്ക് നിയമസഭ സ്പീക്കർ എം.ബി.രാജേഷ് നിയമസഭാസമുച്ചയത്തിൽ സ്ഥാപിച്ചിട്ടുള്ള ദേശീയനേതാക്കളുടെ പ്രതിമകളിൽ പുഷ്പാർച്ചന നടത്തും.

നിയമസഭാദിനാചരണത്തിന്റെ ഭാഗമായി 25 മുതൽ 30 വരെയുള്ള ദിവസങ്ങളിൽ നിയമസഭാമന്ദിരവും പരിസരവും വൈകുന്നേരം 6 മുതൽ രാത്രി 9.30 വരെ ദീപാലംകൃതമായിരിക്കും. ഈ ദിവസങ്ങളിൽ വൈകുന്നേരം നാലു മുതൽ രാത്രി 9.30 വരെ നിയമസഭ ഹാളിലും നിയമസഭ മ്യൂസിയത്തിലും പൊതുജനങ്ങൾക്ക് സന്ദർശനം അനുവദിക്കും.

NO COMMENTS