കൊച്ചി• ചലച്ചിത്ര താരം നിവിന്‍ പോളിയെ ഐഎസ്‌എല്‍ മൂന്നാം സീസണിനൊരുങ്ങുന്ന കേരളാ ബ്ലാസ്റ്റേഴ്സ് ടീമിന്റെ യൂത്ത് അംബാസിഡറായി പ്രഖ്യാപിച്ചു. ടീം ഉടമകളായ ചിരഞ്ജീവി, നാഗാര്‍ജുന്‍, അല്ലു അരവിന്ദ്, നിമ്മഗഡ പ്രസാദ് എന്നിവര്‍ ടീമിനൊപ്പം അണിനിരന്നു. ടീം ഇന്ന് ൈവകിട്ട് വിദേശപരിശീലനത്തിനായി തായ്ലന്‍ഡിന് പുറപ്പെടും.കേരളാ ബ്ലാസ്റ്റേഴ്സ് ആരാധകര്‍ക്ക് ആവേശം പകര്‍ന്ന് കൊച്ചിയില്‍ നടന്ന ചടങ്ങില്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ ടീം അംഗങ്ങളെ പരിചയപ്പെടുത്തി. കേരളാ ബ്ലാസ്റ്റേഴ്സിന് ആരാധകര്‍ നല്‍കുന്ന ആവേശവും പിന്തുണയും താന്‍ നേരിട്ട് അനുഭവിച്ചറിഞ്ഞതാണെന്നും ടീമിന് അത് അനുഭവിക്കാനാവുമെന്നും സച്ചിന്‍ പറഞ്ഞു.