കേരള ബ്ലാസ്റ്റേഴ്സ് പരിശീലകന്‍ റെനി മ്യുളന്‍സ്റ്റീന്‍ രാജി വെച്ചു

278

കൊച്ചി ; കേരള ബ്ലാസ്റ്റേഴ്സ് കോച്ച്‌ റെനി മ്യുളന്‍സ്റ്റീന്‍ രാജി വെച്ചു. വ്യക്തിപരമായ കാരണങ്ങളാണ് രാജിയെന്ന് മ്യുളന്‍സ്റ്റീന്‍ അറിയിച്ചു. നിലവിലെ സീസണില്‍ മോശം ഫോമില്‍ തുടരുന്ന കേരള ബ്ലാസ്റ്റേഴ്സിന് ഓര്‍ക്കാപ്പുറത്തു കിട്ടിയ തിരിച്ചടി കൂടിയാണു പരിശീലകന്റെ പിന്മാറ്റം. മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ടീമിന്റെ സഹപരിശീലകനായിരുന്ന റെനി മ്യുലന്‍സ്റ്റിന്‍ ആന്‍സി, ഫുള്‍ഹാം, മകാബി ഹൈഫ എന്നീ ടീമുകളെ പരിശീലിപ്പിച്ച ശേഷം 2017 ജൂലൈ 14നാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ പരിശീലക ചുമതല ഏറ്റെടുത്തത്. ഈ സീസണില്‍ ഒരു കളി മാത്രമാണ് ബ്ലാസ്റ്റേഴ്സ് വിജയിച്ചത്.

NO COMMENTS