കൊച്ചി : നടന് മോഹന്‍ ലാലിനെ കേരളാ ബ്ലാസ്റ്റേഴ്സിന്റെ ബ്രാന്‍ഡ് അംബാസിഡറായി തിരഞ്ഞെടുത്തു. കൊച്ചിയിലെ ഹോട്ടലില്‍ നടന്ന ജേഴ്സി പ്രകാശന ചടങ്ങിലായിരുന്നു പ്രഖ്യാപനം. ക്രിക്കറ്റ് ഇതിഹാസം സച്ചിന് തെന്‍ഡുല്‍ക്കര്‍ ടീം വിട്ടതോടെയാണ് മോഹന്‍ ലാലിനെ ബ്രാന്‍ഡ് അംബാസിഡറായി പ്രഖ്യാപനം നടത്തിയത്. കേരളാ ബ്ലാസ്റ്റേഴ്സിനൊപ്പം സഹകരിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് മോഹന്‍ ലാല്‍ ചടങ്ങില്‍ പറഞ്ഞു. നിലവില്‍ തെലുങ്ക് സൂപ്പര്‍ താരം ചിരഞ്ജിവി, നാഗാര്‍ജുന, അല്ലു അരവിന്ദ്, വ്യവസായി നിമ്മഗഡ പ്രസാദ് എന്നിവരാണ് ബ്ലാസ്റ്റേഴ്സിന്റെ ഉടമകൾ.