ഭുവനേശ്വര്‍: സൂപ്പര്‍ കപ്പ് യോഗ്യതാ മത്സരത്തില്‍ ഇന്ത്യന്‍ ആരോസ് കേരളത്തെ പുറത്തേയ്ക്ക് തെറിപ്പിച്ചു. അമര്‍ജിത്ത് കിയാമിന്റെ ഇരട്ട ഗോളിലാണ് കേരളത്തെ ആരോസ് തോല്‍പ്പിച്ചത്. ആദ്യ പകുതിയില്‍ തന്നെ ആരോസ് കേരളത്തിന്റെ സ്വപ്നങ്ങള്‍ക്കുമേല്‍ നിറയൊഴിച്ചിരുന്നു. 38-ാം മിനിറ്റിലായിരുന്നു കിയാമിന്റെ ആദ്യ ഗോള്‍.
രണ്ടാം പകുതിയില്‍ പോരിന് ഉറച്ചിറങ്ങിയ കേരളത്തിന്റെ നെഞ്ചിലേക്ക് കിയാം രണ്ടാം ഗോളും തൊടുത്തു. കേരള താരം അനസ് എടത്തൊടികയും ആരോസ് താരം ജിതേന്ദ്രയും ചുവപ്പ് കാര്‍ഡ് കണ്ട് മടങ്ങിയിരുന്നു. ഗോള്‍മുഖത്ത് പന്ത് കൈകൊണ്ട് തട്ടിയതിനായിരുന്നു അനസിന് ചുവപ്പ് കാര്‍ഡ് ലഭിച്ചത്. സന്ദേശ് ജിംഗാനെ വീഴ്ത്തിയതിനാണ് ജിതേന്ദ്രന് ചുവപ്പ് കാര്‍ഡ് കണ്ടത്.