ആദ്യ പരിശീലന മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്സിന് വിജയത്തുടക്കം

239

ബാങ്കോക്ക്: ഇന്ത്യന്‍ സൂപ്പര്‍ ലീഗിന് മുന്നോടിയായി ബി.ബി.സി.യു എഫ്.സിക്കെതിരെ ബാങ്കോക്കില്‍ നടന്ന ആദ്യ പരിശീലന മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്സിന് വിജയത്തുടക്കം. വിജയം ഉറപ്പിച്ചിറങ്ങിയ കേരള ബ്ലാസ്റ്റേഴ്സ് 2-1 നാണ് ബിഗ് ബാങ് ചൗള യുണൈറ്റഡ് ക്ലബിനെ തോല്‍പ്പിച്ചത്.കളിയുടെ 30-ാം മിനിറ്റില്‍ സൂപ്പര്‍ താരം മൈക്കിള്‍ ചോപ്രയിലൂടെയാണ് ബ്ലാസ്റ്റേഴ്സ് ആദ്യ ഗോള്‍ വലയിലാക്കിയത്.ആദ്യ പകുതിക്കു ശേഷം 50-ാം മിനിറ്റില്‍ മലയാളി താരം പ്രശാന്തിന്റെ ഗോളിലൂടെ ബ്ലാസ്റ്റേഴ്സ് വിജയം ഉറപ്പിച്ചു.ബാങ്കോക്ക് യുണൈറ്റഡിനെതിരെയും, പട്ടായ യുണൈറ്റഡിനെതിരെയും ഓരോ പരിശീലന മത്സരം കൂടി ബ്ലാസ്റ്റേഴ്സിന് ബാക്കിയുണ്ട്. ഐഎസ്‌എല്‍ മത്സരങ്ങള്‍ക്ക് മുന്നേടിയായി മൂന്നാഴ്ചകാലത്തെ വിദേശ പരിശീലനത്തിനായി സപ്തംബര്‍ ഏഴിനാണ് കേരള ടീം ബാങ്കോക്കിലെത്തിയത്.

NO COMMENTS

LEAVE A REPLY