കേരള ബ്ലാസ്റ്റേഴ്സ് മധ്യനിര താരം എം പി സക്കീറിനെതിരെ ഞെട്ടിക്കുന്ന നടപടിയുമായി എ ഐ എഫ് എഫ്. താരത്തെ ഈ സീസണില്‍ ഇനി കളിക്കാന്‍ അനുവദിക്കാത്ത വിധിയാണ് എ ഐ എഫ് എഫ് വിധിച്ചിരിക്കുന്നത്. ആറു മാസത്തേക്ക് എം പി സക്കീറിനെ വിലക്കിയിരിക്കുന്നത്. ഈ സീസണിലും അടുത്ത സീസണ്‍ തുടക്കത്തിലും സക്കീറിന് കളിക്കാന്‍ ആവില്ല.ഐ എസ് എല്ലില്‍ അവസാന മത്സരത്തില്‍ മുംബൈ സിറ്റിക്ക് എതിരെ എം പി സക്കീര്‍ ചുവപ്പ് കാര്‍ഡ് വാങ്ങിയിരുന്നു.
ആ കാര്‍ഡ് വാങ്ങിയതിന് പിന്നാലെ റഫറിയോടു തട്ടി കയറിയതിനാണ് ഈ വിലക്ക് വന്നിരിക്കുന്നത്. ഇത്രയും വലിയ വിലക്ക് അനീതി ആയാണ് ഫുട്ബോള്‍ നിരീക്ഷകര്‍ക്ക് തോന്നുന്നത്. വലിയ ഫൗളുകള്‍ക്കും കഴിഞ്ഞ സീസണ്‍ അവസാനം നടന്ന സൂപ്പര്‍ കപ്പിലെ ജംഷദ്പൂര്‍ എഫ് സി ഗോവ മത്സരത്തിലെ കയ്യാംകളിക്കും വരെ ഇത്ര വലിയ നടപടികള്‍ ഉണ്ടായിട്ടില്ല. മധ്യനിരയില്‍ താരങ്ങള്‍ ഇല്ലാതെ കഷ്ടപ്പെടുന്ന കേരള ബ്ലാസ്റ്റേഴ്സിന് സക്കീറിന്റെ അഭാവം വലിയ തിരിച്ചടി തന്നെയാകും.