കൊച്ചി: പഴയ പേരും പ്രതാപവും തിരിച്ചു പിടിക്കാന്‍ വിവിധ ക്ലബുകളിലെ മികച്ച കളിക്കാരെ ടീമിലെത്തിക്കാനുള്ള ശ്രമത്തിലാണ് കേരള ബ്ലാസ്റ്റേഴ്‌സ്. ഐ ലീഗ് സീസണിലെ ഏറ്റവും മികച്ച ഗോള്‍ കീപ്പറായി തെരഞ്ഞെടുക്കപ്പെട്ട ബിലാല്‍ ഖാനെയാണ് ഇത്തവണ ബ്ലാസ്റ്റേഴ്‌സ് ടീമിലെത്തിച്ചിരിക്കുന്നത്. രണ്ടുവര്‍ഷ കരാറിനാണ് ബിലാലിനെ ടീമിലെത്തിച്ചിരിക്കുന്നത്. നേരത്തേ, ഗോകുലം കേരളയുടെ ഗോളിയായിരുന്നു മുംബൈ സ്വദേശിയായ ബിലാല്‍ ഖാന്‍. ഗോകുലത്തില്‍ നിന്ന് പൂനെ സിറ്റിയിലേക്ക് മാറിയ ബിലാല്‍ വായ്പാ അടിസ്ഥാനത്തിലാണ് ഈ സീസണില്‍ റിയല്‍ കശ്മീരിനായി കളിച്ചത്.