പിണറായി സര്‍ക്കാറിന്‍റെ രണ്ടാം ബജറ്റ് ഇന്ന്

251

തിരുവനന്തപുരം: പിണറായി സര്‍ക്കാറിന്റെ രണ്ടാം ബജറ്റ് ഇന്ന്. ഒന്‍പത് മണിക്കാണ് ധനമന്ത്രി നിയമസഭയില്‍ ബജറ്റ് അവതരിപ്പിക്കുക. നോട്ട് നിരോധനം വലിയ ആഘാതം സമ്പദ് വ്യവസ്ഥയില്‍ ഉണ്ടാക്കിയിട്ടുണ്ടെന്നാണ് സാമ്പത്തിക സര്‍വ്വേയിലെ വിലയിരുത്തല്‍. ജിഎസ്ടിയില്‍ നിന്നുള്ള വരുമാനത്തില്‍ പ്രതീക്ഷയര്‍പ്പിച്ചാണ് 2017-18 സാമ്പത്തിക വര്‍ഷത്തെ ബജറ്റെന്ന് ധനമന്ത്രി തോമസ് ഐസക് വ്യക്തമാക്കിയിരുന്നു. അതുകൊണ്ട് തന്നെ നികുതി ഘടനയില്‍ മാറ്റമുണ്ടാകില്ല. പുതിയ പദ്ധതി പ്രഖ്യാപനങ്ങളല്ല മറിച്ച് മുന്‍ ബജറ്റില്‍ പ്രഖ്യാപിച്ച പദ്ധതികള്‍ നടപ്പാക്കുന്നതിനായിരിക്കും ഇത്തവണ പ്രാമുഖ്യം നല്‍കുകയെന്നും സൂചനയുണ്ട്.
പൊതുജനാരോഗ്യവും പൊതു വിദ്യാഭ്യാസവും അടക്കം സര്‍ക്കാര്‍ മുന്‍കയ്യെടുത്ത് നടപ്പാക്കുന്ന പദ്ധതികള്‍ക്കും ക്ഷേമ പദ്ധതികള്‍ക്കും മുന്‍തൂക്കം പ്രതീക്ഷിക്കുന്നുണ്ട്. കെഎസ്ആര്‍ടിസി അടക്കം പൊതുമേഖലാ സ്ഥാപനങ്ങളുടെ പുനരുദ്ധാരണത്തിന് പ്രത്യേക പാക്കേജോ നടപടി നിര്‍ദ്ദേശങ്ങളോ ബജറ്റിലുണ്ടാകുമെന്നും സൂചനയുണ്ട്.

NO COMMENTS

LEAVE A REPLY