സ്‌പൈസ്‌റൂട്ട് പാചകമത്സരം: ഇന്ന് അരങ്ങില്‍ നാട്ടുകാര്‍

157

കൊച്ചി: കേരള ടൂറിസം സംഘടിപ്പിക്കുന്ന സ്‌പൈസ്‌റൂട്ട് പാചകമത്സരത്തില്‍ അന്താരാഷ്ട്ര പ്രശസ്തരായ ഷെഫുമാര്‍ക്കു മുന്നില്‍ തിങ്കളാഴ്ച തങ്ങളുടെ പാചകകല പരീക്ഷിക്കാന്‍ വീട്ടമ്മമാരടക്കം എത്തും. ഇന്ത്യയില്‍ മാത്രമല്ല, വിദേശത്തും ശ്രദ്ധിക്കപ്പെടുന്ന ഈ മത്സരത്തില്‍ നാട്ടുകാര്‍ക്കുവേണ്ടിയുള്ള മത്സരത്തിലാണ് ഒരുകൈ നോക്കാന്‍ ഇവരുടെ ശ്രമം.ആദ്യ ദിനത്തില്‍ ഷെഫുമാര്‍ക്കുള്ള മത്സരം കാണാന്‍ ബോള്‍ഗാട്ടി പാലസില്‍ ഒരുക്കിയ വേദിയില്‍ നിരവധി പേരാണെത്തിയത്. നാളെ പ്രാദേശിക മത്സരമായതിനാല്‍ കൂടതല്‍ ജനം വേദിയിലേക്കെത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.രണ്ട് വിഭാഗങ്ങളിലായാണ ്മത്സരം സംഘടിപ്പിക്കുന്നത്. കേരളത്തില്‍ നിന്നുള്ള പ്രൊഫഷണല്‍ പാചക്കാര്‍ക്കും നാടന്‍ പാചകക്കാര്‍ക്കും പ്രത്യേകമായാണ ്മത്സരം. ഒന്നാം സ്ഥാനം നേടുന്നയാള്‍ക്ക് 25000 രൂപയും ശില്‍പവും പ്രശസ്തി പത്രവുമാണ് സമ്മാനം. രണ്ടാം സ്ഥാനക്കാര്‍ക്ക് 15000 രൂപയും മൂന്നാം സ്ഥാനത്തിന് 10000 രൂപയുമാണ് സമ്മാനം.

NO COMMENTS

LEAVE A REPLY