കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എം സ്ഥാ​നാ​ര്‍​ഥി​യെ പ്രഖ്യാപിക്കാന്‍ കെ.​എം. മാ​ണിയെ ചുമതലപ്പെടുത്തി ; കോട്ടയത്ത് മ​ത്സ​രി​ക്കാ​ന്‍ താ​ത്പ​ര്യ​മു​ണ്ടെ​ന്ന് പി.​ജെ. ജോ​സ​ഫ്

195

കോ​ട്ട​യം: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എം സ്ഥാ​നാ​ര്‍​ഥി​യെ പ്രഖ്യാപിക്കാന്‍ പാ​ര്‍​ട്ടി ചെ​യ​ര്‍​മാ​ന്‍ കെ.​എം. മാ​ണിയെ ചുമതലപ്പെടുത്തി. ഇ​ന്ന് ചേ​ര്‍​ന്ന സ്റ്റി​യ​റിം​ഗ് ക​മ്മി​റ്റി​യോ​ഗ​മാ​ണ് സ്ഥാ​നാ​ര്‍​ഥി​യെ തീ​രു​മാ​നി​ക്കാ​ന്‍ മാ​ണി​യെ ചു​മ​ത​ല​പ്പെ​ടു​ത്തി​യ​ത്.കോ​ട്ട​യം ലോ​ക്സ​ഭാ മ​ണ്ഡ​ല​ത്തി​ല്‍ നി​ന്നും മ​ത്സ​രി​ക്കാ​ന്‍ താ​ത്പ​ര്യ​മു​ണ്ടെ​ന്ന് വ​ര്‍​ക്കിം​ഗ് ചെ​യ​ര്‍​മാ​ന്‍ പി.​ജെ. ജോ​സ​ഫ് സ്റ്റി​യ​റിം​ഗ് ക​മ്മി​റ്റി​യെ അ​റി​യി​ച്ചി​രു​ന്നു.

മാ​ണി​യു​ടെ വ​സ​തി​യി​ല്‍ ന​ട​ന്ന പാ​ര്‍​ട്ടി പാ​ര്‍​ല​മെ​ന്‍റ​റി പാ​ര്‍​ട്ടി യോ​ഗ​ത്തി​ലും ജോ​സ​ഫ് ഇ​തേ ആ​വ​ശ്യം ​ഔദ്യോ​ഗി​ക​മാ​യി നേ​തൃ​ത്വ​ത്തെ അ​റി​യി​ച്ചി​രു​ന്നു. പാ​ര്‍​ട്ടി നേ​താ​ക്ക​ളോ​ടും കോ​ട്ട​യം ലോ​ക്സ​ഭാ മ​ണ്ഡ​ല​ത്തി​ലെ നി​യോ​ജ​ക മ​ണ്ഡ​ലം നേ​താ​ക്ക​ളോ​ടും കൂ​ടി​യാ​ലോ​ചി​ച്ച​ശേ​ഷ​മേ സ്ഥാ​നാ​ര്‍​ഥി​യു​ടെ കാ​ര്യ​ത്തി​ല്‍ തീ​രു​മാ​ന​മെ​ടു​ക്കു എ​ന്നു യോ​ഗ​ത്തി​നു ശേ​ഷം മാ​ണി മാ​ധ്യ​മ​ങ്ങ​ളോ​ടു പ​റ​ഞ്ഞു.

NO COMMENTS