കോട്ടയം• നിയമസഭയില്‍ പ്രത്യേക ബ്ലോക്കായി ഇരിക്കുന്നതു സംബന്ധിച്ച് സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണനു കേരള കോണ്‍ഗ്രസ് (എം) കത്തുനല്‍കി. കേരള കോണ്‍ഗ്രസിന്റെ നിയമസഭാ സെക്രട്ടറി അഡ്വ. മോന്‍സ് ജോസഫും ചീഫ് വിപ്പ് റോഷി അഗസ്റ്റിനുമാണ് കത്തു കൈമാറിയത്. തിങ്കളാഴ്ച മുതല്‍ ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തില്‍ പ്രത്യേക ബ്ലോക്കായി ഇരിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് കത്ത്.