സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന കേരള ഇലക്ട്രിക് മൊബിലിറ്റി എക്‌സ്‌പോ 2019 ദ്വിദിന ശിൽപശാല 29, 30 തിയതികളിൽ കൊച്ചി ഹോട്ടൽ ഗ്രാന്റ് ഹയാത്തിൽ നടക്കും. 29ന് രാവിലെ 11ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.
ഇ ബസ്, കാർ, ഓട്ടോറിക്ഷ, മോട്ടോർ സൈക്കിളുകളുടെ പ്രചാരം, ഇവയുടെ ചാർജിംഗ്, സ്‌റ്റോറേജ്, ഇ മൊബിലിറ്റി ഫണ്ടിംഗ്, ഇലക്ട്രിക് വാഹന നിർമാണം, പൊതുജന ബോധവത്കരണം, ഡീലർ ശൃംഖല സൃഷ്ടിക്കൽ, നിലവിൽ നിയമത്തിലെ മാറ്റം, ഹൈപവർ കമ്മിറ്റി തുടങ്ങിയ വിഷയങ്ങൾ ശിൽപശാലയിൽ ചർച്ച ചെയ്യും.
നീതി ആയോഗ് സി. ഇ. ഒ അമിതാഭ് കാന്ത് ഉദ്ഘാടന ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തും. ഗതാഗത മന്ത്രി എ. കെ. ശശീന്ദ്രൻ, വ്യവസായ മന്ത്രി ഇ. പി. ജയരാജൻ, ചീഫ് സെക്രട്ടറി ടോം ജോസ് തുടങ്ങിയവർ സംബന്ധിക്കും.