കേരളത്തിലെ പ്രളയം ദേശീയ ദുരന്തമായി പ്രഖ്യാപിക്കാൻ കഴിയില്ലെന്ന് കേന്ദ്രം

996

കൊച്ചി : കേരളത്തിലെ പ്രളയം ദേശീയ ദുരന്തമായി പ്രഖ്യാപിക്കാൻ കഴിയില്ലെന്ന് കേന്ദ്രം.
പൊതുതാല്‍പ്പര്യ ഹര്‍ജിക്ക് മറുപടിയായി ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് കേന്ദ്രം ഇക്കാര്യം പറയുന്നത്. ഏറ്റവും വലിയ ദുരന്തമാണ് കേരളത്തിലുണ്ടായത്. എന്നാൽ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാൻ നിയമപരമായി കഴിയില്ല. ദേശീയ അന്തർദേശീയ സഹായങ്ങൾ ലഭിക്കുന്ന ലെവൽ മൂന്ന് (എൽത്രീ ) വിഭാഗത്തിലാണ് കേരളത്തിലെ ദുരന്തമെന്നും ദേശീയദുരന്തം എന്നത് പൊതുസംഭാഷണ പ്രയോഗം മാത്രമാണ് എന്നും കേന്ദ്രം പറയുന്നു. അതേസമയം പ്രളയക്കെടുതിയിലുണ്ടായ നഷ്ടം കണക്കാക്കി സംസ്ഥാന സര്‍ക്കാര്‍ എത്രയും വേഗം കേന്ദ്രത്തിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.

NO COMMENTS