കേരളത്തിന് ദലൈലാമ 11 ലക്ഷം രൂപ സംഭാവന നല്‍കി

195

ന്യൂഡല്‍ഹി : പ്രളയത്തില്‍ മുങ്ങിയ കേരളത്തിന് കൈത്താങ്ങായി തിബറ്റന്‍ ആത്മീയ നേതാവ് ദലൈലാമ. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് അദ്ദേഹം 11 ലക്ഷം രൂപ സംഭാവന നല്‍കി. മുഖ്യമന്ത്രി പിണറായി വിജയനയച്ച കത്തില്‍ പ്രളയത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവരെയും സ്വത്തുനാശം വന്നവരെയും ഓര്‍ത്ത് ദുഃഖിക്കുന്നതായും ദലൈലാമ അറിയിച്ചു. മികച്ചരീതിയില്‍ നടക്കുന്ന ദുരിതാശ്വാസപ്രവര്‍ത്തനങ്ങളെ അഭിനന്ദിക്കുന്നതായും അദ്ദേഹം പറഞ്ഞു.

NO COMMENTS