ന്യൂഡല്‍ഹി : കേരളത്തിലെ പ്രളയ ദുരന്തത്തിന് കാരണം അണക്കെട്ടുകള്‍ ഒരുമിച്ച് തുറന്നതല്ലെന്നും അപ്രതീക്ഷിതമായുണ്ടായ ശക്തമായ മഴയാണെന്നും കേന്ദ്ര ജല കമ്മിഷന്‍. കൈയേറ്റങ്ങളും തെറ്റായ വികസന പദ്ധതികളും സ്ഥിതി രൂക്ഷമാക്കിയെന്നും ജല കമ്മിഷന്‍ പ്രളയ മുന്നറിയിപ്പ് വിഭാഗം മേധാവി സുഭാഷ് ചന്ദ്ര പറഞ്ഞു. അപ്രതീക്ഷിതമായുണ്ടായ കനത്ത മഴയാണ് ദുരന്തത്തിന് വഴിവെച്ചത്. മഴയെത്തുടര്‍ന്ന് അണക്കെട്ടുകള്‍ അതിവേഗത്തില്‍ നിറഞ്ഞു.കേരളത്തിന്റെ ഭൂപ്രക്യതിക്കും ഇതില്‍ പങ്കുണ്ട്. നൂറ് വര്‍ഷത്തിലൊരിക്കല്‍ മാത്രം ഉണ്ടാകുന്ന പ്രളയമാണ് ഇപ്പോഴുണ്ടായിരിക്കുന്നതെന്നും സുഭാഷ് ചന്ദ്ര പറഞ്ഞു.