തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഹാവല്‍സ് 5 കോടി രൂപ സംഭാവന നല്‍കി. ഹാവല്‍സ് ഇന്ത്യ ലിമിറ്റഡ് ചെയര്‍മാനും മാനേജിംഗ് ഡയറക്‌ടറുമായ അനില്‍ റായ് ഗുപ്‌തയുടെ നേതൃത്വത്തിലുള്ള സംഘം ആണ് മുഖ്യമന്ത്രിക്ക് ചെക്ക് നല്‍കിയത് .കേരളം നേരിടുന്ന ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കെല്ലാം പിന്തുണയും അറിയിച്ചു അനില്‍ റായ് ഗുപ്‌ത.ഒരു ദിവസത്തെ ശമ്ബളം മുഴുവനും ഹാവല്‍സ് ഇന്ത്യയുടെ എല്ലാ തൊഴിലാലികളും ചേര്‍ന്ന് നല്ല ഒരു തുക സംഭാവനയായി നല്‍കിയതായി അറിയിച്ചു